ചരിത്രകാരനും എഴുത്തുകാരനുമായ പ്രൊഫ. എം.ജി.എസ്. നാരായണൻ അന്തരിച്ചു. 92 വയസായിരുന്നു. കോഴിക്കോട് മലാപ്പറമ്പിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു.
ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ ചെയർമാനായിരുന്നു. ഇന്ത്യയിലെ പുരാതന ചരിത്രവുമായി ബന്ധപ്പെട്ട് എംജിഎസ് നാരായണൻ നടത്തിയ പഠനങ്ങളും വിലയിരുത്തലുകളും ശ്രദ്ധേയമാണ്. കേരളചരിത്രം, തമിഴകചരിത്രം, പ്രാചീനഭാരതീയചരിത്രം, ചരിത്രരചനാ പദ്ധതി എന്നീ മേഖലകളിലായിരുന്നു എംജിഎസ് ശ്രദ്ധ പുലർത്തിയിരുന്നത്. സ്വാതന്ത്ര്യസമരകാലഘട്ടം മുതൽ ആധുനികാനന്തര കേരളത്തിന്റെയും ഇന്ത്യയുടെയും രാഷ്ട്രീയവും സാംസ്‌കാരികവുമായ സാമൂഹിക ജീവിതം രേഖപ്പെടുത്തിയ ജാലകങ്ങൾ എന്ന രചനയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു.
No comments:
Post a Comment